ഡി​സി​സി​യു​ടേ​ത് വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ടെ​ന്ന് സി​പി​എം
Saturday, February 27, 2021 10:35 PM IST
ചെ​റു​തോ​ണി: എ​ന്തി​നെയും ഏ​തി​നെ​യും എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​തേ നി​ല​പാ​ടുത​ന്നെ​യാ​ണ് ഇ​ടു​ക്കി ഡി​സി​സി​യും യു​ഡി​എ​ഫും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​രോ​പി​ച്ചു. ഇ​ടു​ക്കി​യെ പു​ന​ർ​സൃ​ഷ്ടി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ ഇ​ടു​ക്കി പാ​ക്കേ​ജി​നെ എ​തി​ർ​ക്കാ​നു​ള​ള​ള ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ട് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും. 12000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് സ​മ​ഗ്ര​വും സ​ന്പൂ​ർ​ണ​വു​മാ​ണ്. അ​ത് ന​ട​പ്പി​ലാ​ക്കി​യെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള​ള എം​പി​യു​ടെ പാ​ക്കേ​ജ് ബ​ഹി​ഷ്ക​രി​ക്കാ​നു​ള​ള ആ​ഹ്വാ​നം ജി​ല്ല​യു​ടെ ക​റു​ത്ത പാ​ടാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി. 2018-ൽ ​ബ​ജ​റ്റി​ൽ പ്ര​ഖ്യ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജ് 1000 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞതായും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.