മൂ​ന്നാ​റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി
Friday, February 26, 2021 10:29 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളാ​ണ് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മൂ​ന്നാ​റി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​ന് ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ടൗ​ണി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ര​ണ്ടു​മി​നി​റ്റ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. ബാ​ക്കി സ​മ​യം പ​ഴ​യ​മൂ​ന്നാ​റി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​ണം. ഇ​തി​നാ​യി കെ​ഡി​എ​ച്ച്പി മൈ​താ​ന​ത്തി​നു സ​മീ​പം പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ്ഗ്രൗ​ണ്ട് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡാ​ക്കി പ്ര​വ​ർ​ത്തി​ക്കും.
വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ഗൈ​ഡു​മാ​ർ​ക്ക് 30 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. കൈ​റ്റ്സു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. പ​രി​ശീ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും. ഇ​ത്ത​രം കാ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കൊ​പ്പം ക​ണ്ടെ​ത്തി​യാ​ൽ നി​യ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
മൂ​ന്നാ​റി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത വി​ബ്ജി​യോ​ർ ആ​പ്പി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സൈ​ക്ലിം​ഗും കൈ​റ്റ് ഫെ​സ്റ്റി​വ​ലും ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലും അ​ടു​ത്ത​മാ​സം ന​ട​ത്തും.
മൂ​ന്നാ​റി​ലെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ ഹ​രി​ത ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്നും നി​ശ്ചി​ത തു​ക ഈ​ടാ​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ർ ടൗ​ണി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്.
മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് മ​ണി​മൊ​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഷ് പീ​റ്റ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.