പു​ഴ പു​ന​രു​ജ്ജീ​വ​നം മൂ​ന്നാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി
Friday, February 26, 2021 10:29 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം ആ​രം​ഭി​ച്ചു. വെ​ട്ടു​ക​ല്ലു​മ്മാ​ക്ക​ൽ പു​ര​യി​ടം പ​ഴ​യ​വി​ടു​തി തോ​ട് വൃ​ത്തി​യാ​ക്കി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഹ​രി​ത കേ​ര​ള മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ണ അ​നൂ​പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജി സ​ന്തോ​ഷ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, കെ.​പി. സു​ബീ​ഷ്, റെ​ജി പ​ന​ച്ചി​ക്ക​ൽ, സി.​ആ​ർ. രാ​ജു, പു​ഷ്പ​ല​ത സോ​മ​ൻ, നി​ഷ ര​തീ​ഷ്, ബി​ൻ​സു തോ​മ​സ്, മി​നി ബേ​ബി, ദീ​പ പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ. കാ​ഞ്ച​ന, അ​ സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​ക്ഷ​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ പു​ഴ ന​വീ​ക​ര​ണ​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 51 ല​ക്ഷം രൂ​പ മു​ട​ക്കി പു​ഴ​ക​ൾ, തോ​ടു​ക​ൾ, ചെ​റു അ​രു​വി​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 ല​ക്ഷം രൂ​പ മു​ട​ക്കി പെ​രി​യ​വാ​രൈ ജം​ഗ്ഷ​ൻ മു​ത​ൽ ആ​ർ​ഒ ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള മു​തി​ര​പ്പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. 120 ചെ​ക്കു പോ​യി​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ 100 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​പ്രാ​വ​ശ്യം 21 വാ​ർ​ഡു​ക​ളി​ലാ​യി 114 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ നീ​ർ​ച്ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി.