വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് 31 കോ​ടി​യു​ടെ ബ​ജ​റ്റ്
Friday, February 26, 2021 10:29 PM IST
വെ​ള്ള​ത്തൂ​വ​ൽ: ടൂ​റി​സം, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, കു​ടി​വെ​ള്ളം എ​ന്നി​വ​യ്ക്ക് ഉൗ​ന്ന​ൽ ന​ല്കി​യു​ള്ള വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ജു ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. ജോ​ണ്‍​സ​ണ്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ചെ​ങ്കു​ളം ഡാ​മി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും റോ​പ് വേ, ​വെ​ള്ള​ത്തൂ​വ​ൽ മി​നി ഡാ​മി​നോ​ടു​ചേ​ർ​ന്ന് പാ​ർ​ക്ക്, നാ​യ്ക്കു​ന്ന് ഭാ​ഗ​ത്ത് ബോ​ട്ട് സ​ർ​വീ​സ്, ക​ട​വ് നി​ർ​മാ​ണ​വും തോ​ട്ടാ​പ്പു​ര തു​ര​ങ്കം, പൂ​ത്ത​ല നി​ര​പ്പി​ൽ വാ​ച്ച് ട​വ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു​കോ​ടി രൂ​പ​യും വെ​ള്ള​ത്തൂ​വ​ൽ ടൗ​ണി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് ഒ​രു​കോ​ടി 10 ല​ക്ഷ​വും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളും ടൗ​ണു​ക​ളും മോ​ടി​യാ​ക്കു​ന്ന​തി​ന് 30 ല​ക്ഷ​വും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഒ​രു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ആ​കെ 31 കോ​ടി 84 ല​ക്ഷം രൂ​പ വ​ര​വും 30 കോ​ടി 90 ല​ക്ഷം രൂ​പ ചെ​ല​വും94 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ച​ത്.