ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക പ​ദ്ധ​തി ഫ​ണ്ട് ത​ട്ടി​പ്പ്; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Friday, February 26, 2021 10:26 PM IST
പെ​രു​വ​ന്താ​നം: ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക പ​ദ്ധ​തി ഫ​ണ്ട് ത​ട്ടി​പ്പി​ൽ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 2019 -20 വ​ര്‍​ഷം ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഗ്രാ​ൻ​ഡ് ആ​യി അ​നു​വ​ദി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യും വ്യാ​ജ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും നി​ർ​മി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​ജി. തോ​മ​സി​നെ സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍ ഡോ.​കെ. ജ​യ​ശ്രീ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യി​ലാ​ണ് വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. തു​ക ചെ​ല​വ​ഴി​ക്കാ​നാ​യി അ​ഞ്ച് പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ മു​റി​ഞ്ഞ​പു​ഴ മു​ത​ൽ 35 മൈ​ൽ വ​രെ​യും, ഇ​ട​ത്താ​വ​ള​മാ​യ മൂ​ഴി​ക്ക​ൽ പ്ര​ദേ​ശം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. ഇ​തി​ലാ​ണ് വ​ലി​യ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ശ​ബ​രി​മ​ല സീ​സ​ൺ ക​ഴി​ഞ്ഞ് നാ​ലു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​താ​യി രേ​ഖ​ക​ളി​ൽ ഉ​ള്ള​ത്. 5000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ന​ട​പ​ടി​ക്ര​മം ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം, മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റ്, മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ല്‍ എ​ന്നി​വ​ക്കാ​യി ശ​ബ​രി​മ​ല ഫ​ണ്ടി​ല്‍ നി​ന്നു177240 രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു. കൂ​ടാ​തെ, ഇ​വ​യ്ക്ക് ടെ​ൻ​ഡ​ർ വി​ളി​ച്ച​തി​ന് രേ​ഖ​ക​ൾ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ല്ല.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട തു​ക സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​നാ​യി കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡി​ലും ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഇ​വി​ടെ നി​ന്നു മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ടി​പ്പ​ർ​ലോ​റി ഉ​പ​യോ​ഗി​ച്ച​തി​നു വ്യാ​ജ​രേ​ഖ​ക​ളും ഉ​ണ്ടാ​ക്കി.
രേ​ഖ​ക​ളി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ വാ​ഹ​ന ന​മ്പ​ർ ഒ​രു ഇ​ന്നോ​വ കാ​റി​ന്‍റെ​താ​ണെ​ന്നും ടി​പ്പ​ർ ലോ​റി​യു​ടെ​താ​യി ന​ൽ​കി​യ ന​മ്പ​ർ ഒ​രു സ്കൂ​ട്ട​റി​ന്‍റേ​താ​ണെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി. കൂ​ടാ​തെ 2018-19 വ​ര്‍​ഷ​ത്തി​ലെ എ​ന്‍റെ നാ​ട്, ശു​ചി​ത്വ നാ​ട് എ​ന്ന പ​ദ്ധ​തി​യി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി.