ന​ട്ടം​തി​രി​ഞ്ഞ് ഓ​ട്ടോ, ടാ​ക്സി മേ​ഖ​ല
Friday, February 26, 2021 10:26 PM IST
അ​ടി​മാ​ലി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ ന​ട്ടം​തി​രി​ഞ്ഞ് ഹൈ​റേ​ഞ്ചി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ. ദി​വ​സ​വും വ​ർ​ധി​ക്കു​ന്ന ഇ​ന്ധ​ന​വി​ല ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വ​രു​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ഓ​ട്ടം ല​ഭി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്ന​തി​നൊ​പ്പം ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് കൂ​ടി​യാ​യ​പ്പോ​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ മു​ന്പോ​ട്ടു പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.ടാ​ക്സി മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രേ​യും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രേ​യും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല ആ​രം​ഭം​മു​ത​ൽ വ​രു​മാ​ന ല​ഭ്യ​ത കു​റ​വു​ണ്ടെ​ന്നി​രി​ക്കെ ഇ​ന്ധ​ന​ത്തി​നാ​യി വ​രു​ന്ന അ​ധി​ക സാ​ന്പ​ത്തി​ക ചി​ല​വ് കൂ​ടി​യാ​കു​ന്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ എ​ങ്ങ​നെ പി​ടി​ച്ചു​നി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും.