അ​ങ്കം കു​റി​ച്ചു; ഇ​നി ഗോ​ദ​യി​ൽ
Friday, February 26, 2021 10:26 PM IST
ക​ട്ട​പ്പ​ന: 15-ാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ങ്കം കു​റി​ച്ചു. ഇ​നി കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​പ്പു​കൂ​ട്ട​ലു​ക​ൾ തു​ട​ങ്ങു​ന്പോ​ൾ ഇ​ടു​ക്കി ജി​ല്ല​യും രാ​ഷ്ട്രീ​യ പോ​രി​നൊ​രു​ങ്ങു​ക​യാ​ണ്.
അ​ഞ്ചു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ ഇ​ക്കു​റി സ്ഥാ​നാ​ർ​ഥി​മാ​രി​ൽ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് വ​ലി​യ പ്ര​ത്യേ​ക​ത. പീ​രു​മേ​ട്, ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല, ദേ​വി​കു​ളം, തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ക​ണ്ട സ്ഥി​രം സ്ഥാ​നാ​ർ​ഥി​ക​ളി​ൽ മാ​റ്റം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന സൂ​ച​ന.
പീ​രു​മേ​ട്ടി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യേ​ക്കി​ല്ല. മൂ​ന്നു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ വീ​ണ്ടും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന എ​ൽ​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ബി​ജി​മോ​ൾ മാ​റി​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​ങ്ങി​നെ​വ​ന്നാ​ൽ സി​പി​ഐ പു​തി​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കും. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, വാ​ഴൂ​ർ സോ​മ​ൻ, സി​പി​ഐ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ 314 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട ഐ​എ​ൻ​ടി​യു​സി നേ​താ​വ് സി​റി​യ​ക് തോ​മ​സ് ത​ന്നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത. മു​ൻ എം​എ​ൽ​എ കെ.​കെ. തോ​മ​സി​ന്‍റെ മ​ക​നാ​ണ് സി​റി​യ​ക്. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജോ മാ​ണി എ​ന്നി​വ​രേ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.
ഇ​ടു​ക്കി​യി​ലാ​ണ് സ​വി​ശേ​ഷ മ​ത്സ​രം ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ത​ന്നെ ഇ​ക്കു​റി​യും ഏ​റ്റു​മു​ട്ടാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ങ്കി​ലും മു​ന്ന​ണി ത​കി​ടം മ​റി​ഞ്ഞാ​യി​രി​ക്കും മ​ത്സ​രം. ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​വ​രും. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി റോ​ഷി​യോ​ടു പൊ​രു​തി​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഇ​ടു​ക്കി സീ​റ്റ് യു​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫി​നു ന​ൽ​കാ​നാ​ണ് ഏ​റെ സാ​ധ്യ​ത.
ജി​ല്ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ര​ണ്ടു​സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ ഇ​ടു​ക്കി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​നു​ത​ന്നെ ന​ൽ​കി​യേ​ക്കും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് കോ​ത​മം​ഗ​ല​ത്തി​നു പോ​യാ​ൽ ഇ​ടു​ക്കി​യി​ൽ മാ​ത്യു സ്റ്റീ​ഫ​നോ നോ​ബി​ൾ ജോ​സ​ഫോ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. മൂ​വാ​റ്റു​പു​ഴ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് വി​ട്ടു​കൊ​ടു​ത്തേ​ക്കി​ല്ല. ഇ​ടു​ക്കി സീ​റ്റ് കോ​ണ്‍​ഗ്ര​സും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങി​നെ വ​ന്നാ​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി​യോ റോ​യി കെ. ​പൗ​ലോ​സോ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും.
ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി​ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണ് ഏ​റെ സാ​ധ്യ​ത. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് തു​റ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ത്ത​ന​മാ​രം​ഭി​ച്ച മ​ണ്ഡ​ല​വും ഉ​ടു​ന്പ​ൻ​ചോ​ല​യാ​ണ്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ മ​ണി​ആ​ശാ​ൻ മാ​റി​നി​ൽ​ക്കേ​ണ്ടി​വ​ന്നാ​ൽ മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​നേ​യോ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​ൻ. വി​ജ​യ​നേ​യോ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ടി.​എം. ഹ​ർ​ഷ​നെ​യോ പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൽ​ഡി​എ​ഫി​ന് ഏ​റെ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി എ​ന്ന​നി​ല​യി​ൽ എം.​എം. മ​ണി ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത.
യു​ഡി​എ​ഫി​ൽ ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച സേ​നാ​പ​തി വേ​ണു​വി​നെ പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത ഏ​റെ​യു​ള്ള​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നെ ഒ​രി​ക്ക​ൽ​കൂ​ടി പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.
ദേ​വി​കു​ള​ത്ത് ഇ​രു​മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ മാ​റ്റി പ​രീ​ക്ഷി​ച്ചേ​ക്കും. യു​ഡി​എ​ഫി​ൽ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജാ​റാം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​ന്നാ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ച​ർ​ച്ച​യി​ലു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. രാ​ജ, സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി അം​ഗം ഇ. ​ഈ​ശ്വ​ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫ് ത​ന്നെ​യാ​യി​രി​ക്കും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
എ​ൽ​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന് തൊ​ടു​പു​ഴ സീ​റ്റ് ന​ൽ​കി​യാ​ൽ പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും.