ദേ​ശീ​യ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ടു​ക്കി​ക്ക് നേ​ട്ടം
Friday, February 26, 2021 10:25 PM IST
തൊ​ടു​പു​ഴ: ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന ദേ​ശീ​യ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ടു​ക്കി​ക്ക് അ​ഭി​മാ​ന നേ​ട്ടം.
പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ടൈം​ട്ര​യ​ലി​ൽ അ​ക്സ ആ​ൻ തോ​മ​സ് -വെ​ള്ളി.
പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ടൈം​ട്ര​യ​ലി​ൽ ബി​നി​ല മോ​ൾ ജി​ബി -വെ​ള്ളി, ജൂ​ണി​യ​ർ വി​ഭാ​ഗം മി​ക്സ​ഡ് റി​ലേ​യി​ൽ നി​ബി​ൻ ബേ​ബി, കി​ര​ണ്‍ ക​ണ്ണ​ൻ, അ​ക്സ ആ​ൻ തോ​മ​സ്, ബി​നി​ല മോ​ൾ -വെ​ള്ളി, സ​ബ്ജൂ​ണി​യ​ർ വ​നി​താ വി​ഭാ​ഗം മാ​സ്റ്റാ​ർ​ട്ടി​ൽ അ​ക്സ ആ​ൻ തോ​മ​സ് -വെ​ള്ളി, ജൂ​നി​യ​ർ വി​ഭാ​ഗം വ​നി​താ മാ​സ്റ്റാ​ർ​ട്ടി​ൽ ബി​നി​ല മോ​ൾ ജി​ബി -വെ​ങ്ക​ലം, അ​ഭി​ശ്രീ​പ്ര​കാ​ശ് നാ​ലാം സ്ഥാ​ന​വും നേ​ടി.
ജൂ​ണി​യ​ർ വ​നി​താ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം റ​ണ്ണ​റ​പ്പാ​യി.