ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ക്ഷി​രാ​ഷ്‌ട്രീയ​ത്തി​ന് അ​തീ​ത​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്
Friday, February 26, 2021 10:25 PM IST
പാ​​​ലാ: പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്ന് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലേ​​​ക്കും മ​​​ത്സ​​​രി​​​ച്ച് വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം പാ​​​ലാ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.
രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. നീ​​​തി​​​ബോ​​​ധ​​​വും ധാ​​​ർ​​​മി​​​ക​​​ത​​​യു​​​മു​​​ള​​​ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി ഏ​​​വ​​​രും മാ​​​റ​​​ണ​​​മെ​​​ന്നും ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലേ​​​ക്കും എ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, മാ​​​ർ ജോ​​​സ​​​ഫ് പ​​​ള​​​ളി​​​ക്കാ​​​പ​​​റ​​​ന്പി​​​ൽ, വി​​​കാ​​​രി ജ​​​ന​​​റാ​​​ളു​​​മാ​​​രാ​​​യ മോ​​​ണ്‍. ഏ​​​ബ്രാ​​​ഹം കൊ​​​ല്ലി​​​ത്താ​​​ന​​​ത്തു​​​മ​​​ല​​​യി​​​ൽ, മോ​​​ണ്‍. ജോ​​​സ​​​ഫ് മ​​​ലേ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സാ പ്ര​​​സം​​​ഗം ന​​​ട​​​ത്തി.
ഷോ​​​ണ്‍ ജോ​​​ർ​​​ജ്, ജോ​​​സ്മോ​​​ൻ മു​​​ണ്ട​​​യ്ക്ക​​​ൽ, ജോ​​​സ് പു​​​ത്ത​​​ൻ​​​കാ​​​ല, പി. ​​​എം. മാ​​​ത്യു പ​​​ഴ​​​യ​​​വീ​​​ട്ടി​​​ൽ, രാ​​​ജേ​​​ഷ് വാ​​​ളി​​​പ്ലാ​​​ക്ക​​​ൽ, ബൈ​​​ജു ജോ​​​ണ്‍ പു​​​തി​​​യി​​​ട​​​ത്തു​​​ചാ​​​ലി​​​ൽ, റൂ​​​ബി ജോ​​​സ് ഓ​​​മ​​​ല​​​ക​​​ത്ത്, എ​​​ൻ. റ്റി. ​​​കു​​​ര്യ​​​ൻ നെ​​​ല്ലി​​​വേ​​​ലി​​​ൽ, ആ​​​ന്‍റോ ജോ​​​സ് പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര, പ്രി​​​ൻ​​​സ് വി. ​​​സി. ത​​​യ്യി​​​ൽ, തോ​​​മ​​​സ് പീ​​​റ്റ​​​ർ വെ​​​ട്ടു​​​ക​​​ല്ലേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ൽ സ്വാ​​​ഗ​​​ത​​​വും കോ​​​ട്ട​​​യം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​മ്മ​​​ല ജി​​​മ്മി ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് രൂ​​​പ​​​താ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്.
പാ​​​ലാ, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, കൂ​​​ത്താ​​​ട്ടു​​​കു​​​ളം എ​​​ന്നീ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളും ക​​​ടു​​​ത്തു​​​രു​​​ത്തി, ഉ​​​ഴ​​​വൂ​​​ർ, ളാ​​​ലം, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, പാ​​​ന്പാ​​​ടി, പാ​​​ന്പാ​​​ക്കു​​​ട, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, ഇ​​​ളം​​​ദേ​​​ശം തു​​​ട​​​ങ്ങി​​​യ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും പാ​​​ലാ രൂ​​​പ​​​ത​​​യു​​​ടെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വ​​​രു​​​ന്ന​​​വ​​​യാ​​​ണ്.