ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടി​ൽ പ​ണം ത​ട്ടി
Friday, February 26, 2021 10:25 PM IST
തൊ​ടു​പു​ഴ: ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ട് വ​ഴി സ്വ​കാ​ര്യ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.
തൊ​ടു​പു​ഴ​യി​ലു​ള്ള ഓ​ൾ​റൈ​റ്റ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ പ​തി​നാ​യി​രം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 25 നാ​ണ് സം​ഭ​വം. കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ ജോ​ലിനോ​ക്കു​ന്ന ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന പേ​രി​ലാ​ണ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​ത്.
ഓ​ണ്‍​ലൈ​ൻ പ​ര​സ്യം ക​ണ്ടാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും മേയ് 10 ന് ​തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം ഒ​ള​മ​റ്റ​ത്ത് ന​ട​ക്കു​ന്ന ത​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ൾ സ​ത്ക്കാ​ര​ത്തി​ന് വി​രു​ന്ന് ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ത​ട്ടി​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.
തു​ട​ർ​ന്ന് തു​ക​യും പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ചു. അ​ഡ്വാ​ൻ​സി​നാ​യി ഗൂ​ഗി​ൾപേ ​വ​ഴി പ​ണം അ​ട​യ്ക്കാ​ൻ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് വി​വ​ര​വും ഇ​വ​ർ വാ​ങ്ങി​യി​രു​ന്നു.
തു​ട​ർ​ന്ന് വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ഞ്ചു രൂ​പ അ​യ​യ്ക്കാ​ൻ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​നേ​ജ​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത​നു​സ​രി​ച്ച് അ​ഞ്ചു രൂ​പ അ​യ​യ്ക്കു​ക​യും തി​രി​കെ 10 രൂ​പ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ത​ട്ടി​പ്പു​കാ​ർ ഒ​രു സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ക​ണ്‍​ഫ​ർ​മേ​ഷ​ൻ കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
ക​ണ്‍​ഫ​ർ​മേ​ഷ​ൻ കൊ​ടു​ത്ത ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​തി​നാ​യി​രം രൂ​പ പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ രാ​ഹു​ൽ പ​റ​യു​ന്നു.
പി​ന്നീ​ട് ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വ്യ​ക്ത​മാ​യ രീ​തി​യി​ൽ സം​സാ​രി​ച്ച് ഫോ​ണ്‍ ക​ട്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ പോ​ലീ​സി​ൽ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പ് പ​രാ​തി ന​ൽ​കി.