ചേ​ന്പ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യും റോ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 24, 2021 10:15 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്പ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ചേ​ന്പ​ളം -ഞാ​വ​ള്ളി റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു.
ചേ​ന്പ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ എ​ണ്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​ന്‍റെ എം​പി ഫ​ണ്ടി​ൽ​നി​ന്ന് 28 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ഗ​ത​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ ചേ​ന്പ​ളം -ഞാ​വ​ള്ളി റോ​ഡി​ന്‍റെ നി​ർ​മാ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്.
ചേ​ന്പ​ള​ത്ത് ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ഹ​ദേ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​കു​മാ​രി എ​സ്. ബാ​ബു, വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​ൻ. വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നി​യ​ർ അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​ങ്ക​ണ്ടം ചാ​ക്കോ​ച്ച​ൻ​പ​ടി- ബി​എ​ഡ് ജം​ഗ്ഷ​ൻ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ താ​ന്നി​മൂ​ട് നി​ന്നും കു​മ​ളി റോ​ഡി​ൽ പ്ര​വ​ശി​ക്കാ​വു​ന്ന പാ​ത​യാ​ണി​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ഗാ​താ​ഗ​ത കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നും സ​മാ​ന്ത​ര പാ​ത സ​ഹാ​യ​ക​മാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം പി.​എ​ൻ. വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ഹ​ദേ​വ​ൻ, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.