ശു​ചി​ത്വ പ​ദ​വി ഏ​റ്റു​വാ​ങ്ങി
Wednesday, February 24, 2021 10:15 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശു​ചി​ത്വ പ​ദ​വി. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട​യി​ൽ സാ​ക്ഷ്യ​പ​ത്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി​ക്ക് കൈ​മാ​റി.
ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ അം​ഗീ​കാ​ര​മാ​യാ​ണ് ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ പ​ദ​വി ല​ഭി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലു​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഹ​രി​ത ക​ർ​മ​സേ​ന അ​ഗ​ങ്ങ​ൾ വ​ഴി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ച്ച് ത​രം​തി​രി​ച്ചാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​ണി, സെ​ക്ര​ട്ട​റി ശി​വ​കു​മാ​ർ, ഹ​രി​ത കേ​ര​ള മി​ഷ​ൻ കോ - ​ഓ​ഡി​നേ​റ്റ​ർ എ.​ബി. വ​ർ​ഗീ​സ്, സ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.