നെ​ടു​ങ്ക​ണ്ടം ഫ​യ​ർ സ്റ്റേ​ഷ​നു സ്ഥ​ലം ല​ഭി​ച്ചു
Wednesday, February 24, 2021 10:13 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഫ​യ​ർ സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി സ്ഥ​ലം ല​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി ഹൈ​വേ ഓ​ര​ത്തു​ള്ള 82.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഫ​യ​ർ ഫോ​ഴ്സി​ന് അ​നു​വ​ദി​ച്ച​ത്. സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ റ​വ​ന്യൂ അ​ധി​കൃ​ത​ർ ഫ​യ​ർ​ഫോ​ഴ്സി​ന് കൈ​മാ​റി.
നെ​ടു​ങ്ക​ണ്ട​ത്ത് 2016 ലാ​ണ് ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഫ​യ​ർ സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. ടൗ​ണ്‍ ഹാ​ളി​നു സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ഫ​യ​ർ ഫോ​ഴ്സ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഏ​റെ തി​ര​ക്കേ​റി​യ സ്റ്റേ​ഡി​യം റോ​ഡി​നു സ​മീ​പ​മാ​യ​തി​നാ​ൽ ഇ​വി​ടെ അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യാ​ണ്. സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ്റ്റോ​ർ റൂ​മാ​യും ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്കൂ​ളി​നു സ​മീ​പ​ത്തെ നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് ഫ​യ​ർ സ്റ്റേ​ഷ​ൻ, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, സ്റ്റോ​ർ റൂം ​തു​ട​ങ്ങി​യ​വ നി​ർ​മി​ക്കും.
ത​ഹ​സി​ൽ​ദാ​രു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​ജെ. ജോ​സ​ഫി​ൽ​നി​ന്നും ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷാ​ജി പി. ​നാ​യ​ർ, അ​തു​ൽ എ​ന്നി​വ​ർ​ചേ​ർ​ന്ന് രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. രാ​ധി​ക , ടി.​എ. പ്ര​തീ​പ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.