മു​ഖ്യ​മ​ന്ത്രി ഇ​ടു​ക്കി​ക്കാ​രു​ടെ വി​വേ​ക ബു​ദ്ധി​യെ ചോ​ദ്യം​ചെ​യ്യു​ന്നു: ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, February 24, 2021 10:13 PM IST
ക​ട്ട​പ്പ​ന: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ ദി​ന​ങ്ങ​ൾ​മാ​ത്രം ശേ​ഷി​ക്കെ വോ​ട്ടി​നു​വേ​ണ്ടി മാ​ത്രം ന​ട​ത്തു​ന്ന ത​ട്ടി​പ്പ് പാ​ക്കേ​ജി​നെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം യാ​തൊ​രു ആ​ശ്വാ​സ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
2019-ൽ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ൻ​പ് തോ​മ​സ് ഐ​സ​ക്ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ മ​റു​പ​ടി​യി​ലാ​ണ് 5000 കോ​ടി​യു​ടെ പാ​ക്കേ​ജ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. ആ ​പാ​ക്കേ​ജ് ഒ​രു ഫ​ല​വും ക​ണ്ടി​ല്ല. 2020-ൽ 1000 ​കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജു​കൂ​ടി പ്ര​ഖ്യാ​പി​ച്ചു. അ​തും പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി.
2016-ൽ ​അ​ധി​കാ​ര​ത്തി​ൽ​വ​ന്ന അ​ന്നു​മു​ത​ൽ ഇ​ടു​ക്കി​ക്കാ​രെ വ​ഞ്ചി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. 2019 ഓ​ഗ​സ്റ്റി​ലെ ക​രി​നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. കു​ത്ത​ക​പ്പ​ട്ട വ​സ്തു​വി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് വ​നം വ​കു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യ​തും ഈ ​സ​ർ​ക്കാ​രാ​ണ്. പ​ട്ട​യ വ​സ്തു​വി​ലെ മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദു​ചെ​യ്ത​ത് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.
ഈ ​വി​ധ​ത്തി​ൽ ഭ​ര​ണ കാ​ലാ​വ​ധി​യു​ടെ അ​വ​സാ​ന സ​മ​യ​ത്തു​പോ​ലും ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളോ​ട് നീ​തി​കേ​ട് ചെ​യ്ത ഭ​ര​ണ നേ​തൃ​ത്വ​ത്തോ​ടു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന മാ​മാ​ങ്കം യു​ഡി​എ​ഫ് ബ​ഹി​ഷ്ക്കു​ന്ന​തെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.