മരിയൻ കോളജിൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്സ് തു​ട​ങ്ങി
Wednesday, February 24, 2021 10:13 PM IST
കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ (സ്വ​യം​ഭ​ര​ണം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ന് തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ൽ ഈ ​കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്.
കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സാ​ബു തോ​മ​സ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രു​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് കോ​ഴി​മ​ല, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​റോ​യി ഏ​ബ്ര​ഹാം, വ​കു​പ്പ് മേ​ധാ​വി ഡോ. ​സ​ണ്ണി മാ​ത്യു, ഡോ. ​എ​ച്ച്്. മി​ഥു​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.