അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് ശു​ചി​ത്വപ​ദ​വി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചു
Wednesday, February 24, 2021 10:13 PM IST
തൊ​ടു​പു​ഴ: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ പ​ദ​വി സ​ർ​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ് സ​മ്മാ​നി​ച്ചു.
മൂ​ല​മ​റ്റം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ള​സീ​ധ​ര​ൻ, സെ​ക്ര​ട്ട​റി സി.​ആ​ർ.​ മ​ധു, വാ​ർ​ഡ് മെം​ബ​ർമാ​രാ​യ പി.​എ​ൻ.​ ഷീ​ജ, സു​ശീ​ല ഗോ​പി എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. അ​യ്യ​പ്പ​ൻ കോ​വി​ൽ, ഉ​പ്പു​ത​റ, ഇ​ര​ട്ട​യാ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ, രാ​ജ​കു​മാ​രി, കാ​മാ​ക്ഷി, സേ​നാ​പ​തി, പാ​ന്പാ​ടും​പാ​റ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ ശു​ചി​ത്വപ​ദ​വി നേ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യെ​ണ്ണം 39 ആ​യി.