കരിമണ്ണൂർ: പഞ്ചായത്ത് 2021-22 വർഷത്തെ ബജറ്റവതരിപ്പിച്ചു.16,65,29744 വരവും 16,42,70730 രൂപയും 22,59,014 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അവതരിപ്പിച്ചു.
യോഗത്തിൽ പ്രസിഡന്റ് റെജി ജോണ്സണ് അധ്യക്ഷത വഹിച്ചു. ടൗണിൽ വാടകകെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന സബ് ട്രഷറിക്ക് സ്ഥലം വാങ്ങുന്നതിനു 20 ലക്ഷം രൂപ വകയിരുത്തി.
ഇതിനു പുറമെ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിന് പ്രത്യേക ലൈൻ വലിക്കാൻ 25 ലക്ഷം രൂപയും ജൽജീവൻമിഷന്‍ 18 ലക്ഷവും കൊയ്ത്ത് മെതിയന്ത്രം 30ലക്ഷം, പാൽസബ്സിഡി 16 ലക്ഷവും, കറവപശു വാങ്ങാൻ 30 ലക്ഷവും, ലൈഫ്ഭവനപദ്ധതിക്ക് (ജനറൽ വിഭാഗം)2,17,70,200 രൂപയും പട്ടികജാതി ലൈഫ് ഭവനപദ്ധതിക്ക് 51,96,000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
റോഡ് വികസനത്തിന് 44,31,000 രൂപയും ആരോഗ്യമേഖലയ്ക്ക് 38,60,000 രൂപയും ദാരിദ്രലഘൂകരണത്തിന് 1,39,33,080 കോടിയും കൃഷി, മൃഗസംരക്ഷണം, വ്യവസായം എന്നിവയ്്ക്കായി 1,76,36,000 രൂപയും വിവിധ ക്ഷേമപെൻഷനുകൾക്ക് അഞ്ചുകോടിയും നീക്കിവച്ചിട്ടുണ്ട്.