സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ത്തു
Tuesday, February 23, 2021 10:30 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വ​ണ്ടി​പ്പെ​രി​യാ​ർ മൂ​ങ്ക​ലാ​ർ എ​സ്റ്റേ​റ്റി​ലെ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് 14000 രൂ​പ കോ​ട്ട​യം സ്വ​ദേ​ശി​യെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി അ​പ​ഹ​രി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്.
ഓ​ട്ടി​സം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​മെ​ന്ന​പേ​രി​ൽ പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ വ്യ​ക്തി കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ സ​മീ​പി​ച്ച് വീ​ടു​നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വീ​ടി​നു സ്ഥ​ലം ഏ​ർ​പ്പാ​ടാ​ക്കാ​ൻ കു​റ​ച്ചു പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ട​മ്മ​യു​ടെ മാ​ല പ​ണ​യ​പ്പെ​ടു​ത്തി 14000 രൂ​പ കൈ​ക്ക​ലാ​ക്കി​യ കോ​ട്ട​യം സ്വ​ദേ​ശി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന് മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു - നി​ഷ ദ​ന്പ​തി​ക​ൾ പ​റ​യു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.