പ​ട്ട​യ​ത്തി​നു കൈ​ക്കൂ​ലി: ത​ഹ​സി​ൽ​ദാ​രെ റി​മാ​ൻ​ഡു​ചെ​യ്തു
Tuesday, February 23, 2021 10:30 PM IST
പീ​രു​മേ​ട്: പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യി വീ​ട്ട​മ്മ​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പീ​രു​മേ​ട് ലാ​ൻ​ഡ് അ​സൈ​മെ​ന്‍റ് ത​ഹ​സി​ൽ​ദാ​ർ യൂ​സ​ഫ് റാ​വു​ത്തെ​റെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു. റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ളെ ക​റു​കു​റ്റി കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക​യ​ച്ചു. ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.
യൂ​സ​ഫി​ന്‍റെ മ​ണി​മ​ല പാ​ല​പ്ര​യി​ലെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ​നി​ന്നും ചി​ല രേ​ഖ​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.
വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ​പെ​ട്ട കു​വ​ലേ​റ്റം ക​ണി​ശേ​രി​ൽ രാ​ധാ​മ​ണി സോ​മ​നി​ൽ​നി​ന്നും പ​ട്ട​യം ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് എ​ൽ എ ​ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ലാ​യ​ത്.
രാ​ധാ​മ​ണി​യു​ടെ കൈ​വ​ശ​മു​ള്ള 2.16 ഏ​ക്ക​ർ ഭൂ​മി​യു​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ 2015-ൽ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ​ട്ട​യം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. പ​ട്ട​യ​ത്തി​നാ​യി നി​ര​ന്ത​രം താ​ലൂ​ക്കോ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യ രാ​ധാ​മ​ണി​യോ​ട് 50000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് രാ​ധ​മ​ണി വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.