ചെറുതോണി: സമഗ്രശിക്ഷ അറക്കുളം ബിആർസിയുടെ നേതൃത്വത്തിൽ വട്ടമേട്, പെരുങ്കാല, മണിയാറൻകുടി മേഖലകളിലെ പട്ടികവർഗ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് എന്ന പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. മാർച്ച് അഞ്ചുമുതൽ ഒൻപതുവരെ വാഴത്തോപ്പ് ഗവ. എൽപി സ്കൂളിലാണ് ക്യാന്പ് നടക്കുന്നത്. എസ്ടി വിഭാഗത്തിലെ 30 കുട്ടികൾ ക്യാന്പിൽ പങ്കെടുക്കും.
വാഴത്തോപ്പ് ഗവ. എൽപി സ്കൂളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.എം. സെലിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, ടിന്റു സുഭാഷ്, രാജു ജോസഫ്, അറക്കുളം ബിപിസി മുരുകൻ വി. അയത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. ശശിമോൻ, എം.ഡി. അജിമോൻ, കെ.കെ. ഷൈജ എന്നിവർ പ്രസംഗിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ചെയർമാനായും അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ മുരുകൻ വി. അയത്തിൽ കണ്വീനറായും സ്വാഗതസംഘം രൂപീകരിച്ചു.
പ്രതിഷേധ പ്രകടനം നടത്തി
കരിങ്കുന്നം: യൂത്ത്ഫ്രണ്ട് ജോസഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ കരിങ്കുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സ്മിനു പുളിയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്പി മാനുങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് എടാംപുറം, ജോസ് കാവാലം, സണ്ണി പൈന, ബേബിച്ചൻ കൊച്ചുകരുർ, ഷിജോ മൂന്നുമാക്കൽ, തോമസുകുട്ടി കുഴിക്കാട്ട്, അമൽ കൊച്ചു കരൂർ, റോബിൻസണ് നനയാമരുതേൽ എന്നിവർ നേത്യത്വം നൽകി.