ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി നാ​ളെ ക​ട്ട​പ്പ​ന​യി​ൽ നി​ർ​വ​ഹി​ക്കും
Tuesday, February 23, 2021 10:29 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ സ​മ​ഗ്രവി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം നാ​ളെ രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ക​ണ്‍​വീ​ന​ർ സി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ജി​ല്ല​യു​ടെ വി​ക​സ​നം പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തെ 10,000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ഈ ​പാ​ക്കേ​ജ്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും ജി​ല്ലാ ക​ള​ക്‌ടർ എ​ച്ച്.​ ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ഡോ. ​ടി എം.​ തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ന്ത്രി​മാ​രാ​യ ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​എം. ​മ​ണി, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ.​ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.​
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ​ജോ​സ​ഫ്, ഇ.​എ​സ്.​ ബി​ജി​മോ​ൾ, എ​സ്.​ രാ​ജേ​ന്ദ്ര​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സൺ ബീ​ന ജോ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി. കെ. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു വ​ർ​ഗീ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ.​എ​ൻ.​ സ​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.