വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു
Monday, February 22, 2021 10:31 PM IST
അ​ടി​മാ​ലി: ദേ​ശി​യ​പാ​ത 185-ൽ ​അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ സൗ​ത്ത് ക​ത്തി​പ്പാ​റ ജം​ഗ്ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​ടി​മാ​ലി ചി​ന്ന​പ്പാ​റ​ക്കു​ടി സ്വ​ദേ​ശി അ​നു​വി​ന്‍റെ ഭാ​ര്യ ശാ​ന്തി​നി (28)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ട്ട​പ്പ​ന ഭാ​ഗ​ത്തു​നി​ന്നു അ​നു​വും ശാ​ന്തി​നി​യും സ്കൂ​ട്ട​റി​ൽ അ​ടി​മാ​ലി​ക്ക് വ​രു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ൽ​നി​ന്നും ശാ​ന്തി​നി എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ലോ​റി ശാ​ന്തി​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ശാ​ന്തി​നി ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

അ​നു​വും ശാ​ന്തി​നി​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും അ​തേ​ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ത​മ്മി​ൽ ത​ട്ടി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ശാ​ന്തി​നി സ്കൂ​ട്ട​റി​ൽ​നി​ന്നും തെ​റി​ച്ചു​പോ​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. അ​നു നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ക​ട്ട​പ്പ​ന മു​രി​ക്കാ​ട്ടു​കു​ടി​യി​ലാ​ണ് ശാ​ന്തി​നി​യു​ടെ വീ​ട്. ആ​റു​മാ​സം മു​ന്പാ​ണ് ഇ​വ​രു​ടെ വീ​വാ​ഹം ന​ട​ന്ന​ത്.