ഹ​രി​ത​കേ​ര​ളം: മേ​ധാ​വി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Monday, February 22, 2021 10:29 PM IST
ഇ​ടു​ക്കി : ജി​ല്ല​യി​ലെ ഹ​രി​ത​കേ​ര​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ ഉൗ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ഫി​ലി​പ്പ് ഇ​ന്ന് രാ​വി​ലെ 11.30ന് ​ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ വെ​ർ​ച്വ​ൽ മീ​റ്റ് വി​ളി​ച്ചു ചേ​ർ​ക്കും.
സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത​ക​ർ​മ്മ സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ നി​ശ്ചി​ത ക​ല​ണ്ട​റ​നു​സ​രി​ച്ചാ​ണ് പ്ലാ​സ്റ്റി​ക്ക്, ചി​ല്ല് തു​ട​ങ്ങി​യ വി​വി​ധ​യി​നം പാ​ഴ്‌വസ്ത ു​ക്ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റും ശേ​ഖ​രി​ച്ച് പു​ന​ചം​ക്ര​മ​ണ​ത്തി​നും മ​റ്റു​മാ​യി കൈ​യ്യൊ​ഴി​യേ​ണ്ട​ത്.
ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​യ്ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം യോ​ഗം ച​ർ​ച്ച ചെ​യ്യും.​ക​ർ​മ്മ പ​ദ്ധ​തി​യും ത​യ്യാ​റാ​ക്കും.