വ​നം​വ​കു​പ്പി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ന​ശി​ക്കു​ന്നു
Monday, February 22, 2021 10:21 PM IST
അ​ടി​മാ​ലി: ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ള​ത്ത് വ​നം വ​കു​പ്പ് പ​ണി​ക​ഴി​പ്പി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ നാ​ശി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് വ​നം​മ​ന്ത്രി കെ. ​രാ​ജു നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു ആ​ന​ക്കു​ള​ത്തി​ന്‍റെ ഇ​ക്കോ ടൂ​റി​സ​ത്തി​ന് ക​രു​ത്തു​പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ന​ക്കു​ള​ത്ത് ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഇ​ക്കോ​ഷോ​പ്പ്, മി​നി തീ​യേ​റ്റ​ർ തു​ട​ങ്ങി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കും​വി​ധം സെ​ന്‍റ​ർ ക്ര​മീ​ക​രി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഉ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​ക്കി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റൊ​രു തു​ട​ർ​പ്ര​വ​ർ​ത്ത​ന​വും ഇ​വി​ടെ ന​ട​ന്നി​ല്ല. കാ​ല​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സെ​ന്‍റ​റി​ന്ന് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

ആ​ന​ക്കു​ള​ത്ത് പു​ഴ​യി​ൽ വെ​ള്ളം​കു​ടി​ക്കാ​നെ​ത്തു​ന്ന ആ​ന​ക​ളെ കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ട്.