വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ത​ട​യാ​ൻ വ​നം​വ​കു​പ്പി​നു ക​ഴി​യ​ണം
Saturday, January 23, 2021 11:05 PM IST
വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടു​വി​ട്ട് ഇ​റ​ങ്ങു​ന്ന​തെ​ന്തു​കൊ​ണ്ട് എ​ന്ന് അ​ന്വേ​ഷി​ക്കാ​നും പ​ഠി​ക്കാ​നും ഇ​തി​നാ​യി പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്നും കോ​ടി​ക​ൾ ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ങ്ങു​ന്ന​വ​ർ ത​യാ​റാ​കു​ന്നി​ല്ല. മ​നു​ഷ്യ​രെ ഓ​ടി​ച്ച് കാ​ടി​ന്‍റെ വി​സ്തൃ​തി കൂ​ട്ടാ​ൻ മാ​ത്ര​മാ​ണ് അ​വ​രു​ടെ ശ്ര​മം. ഓ​രോ ഇ​ഞ്ചു ഭൂ​മി​യും വ​ന​മാ​യി മാ​റ്റു​ന്പോ​ൾ കാ​ർ​ബ​ണ്‍ ക്രെ​ഡി​റ്റ് ഫ​ണ്ടാ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യും കോ​ടി​ക​ളാ​ണ് ഇ​ക്കൂ​ട്ട​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​ത​റി​യ​ണ​മെ​ങ്കി​ൽ സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്ത് വ​നം വ​കു​പ്പ് എ​ഴു​തി​മാ​റ്റു​ന്ന തു​ക ഓ​ഡി​റ്റു​ചെ​യ്യ​ണം.