കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​റി സ്റ്റാ​ൻ​ഡ് ന​ഗ​ര​സ​ഭ തി​രി​ച്ചെ​ടു​ക്കും
Saturday, January 23, 2021 10:58 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ലോ​റി സ്റ്റാ​ൻ​ഡ് തി​രി​ച്ചെ​ടു​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച് 31-ന് ​മു​ന്പ് സ്ഥ​ലം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കെ ​എ​സ്ആ​ർ​ടി​സി​ക്ക് ക​ത്ത് ന​ൽ​കും.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് ഡി​പ്പോ ലോ​റി സ്റ്റാ​ൻ​ഡി​ലേ​ക്ക് താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റി സ്ഥാ​പി​ച്ച​ത്. ഇ​പ്പോ​ൾ പു​തി​യ സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബാ​ക്കി ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ്റ്റാ​ൻ​ഡ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് സ്റ്റാ​ൻ​ഡ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു മു​ന്പും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ്ആ​ർ​ടി​സി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

കൂ​ടാ​തെ കു​ന്നം കോ​ള​നി​യി​ലെ 18 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യു​ള്ള നി​രാ​ക്ഷേ​പ എ​ൻ​ഒ​സി ന​ൽ​കാ​നും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഉ​ട​ൻ​ത​ന്നെ എ​ൻ​ഒ​സി റ​വ​ന്യു വ​കു​പ്പി​ന് ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള കോ​ള​നി​യാ​ണെ​ങ്കി​ലും ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ​യും പ​ട്ട​യം ല​ഭി​ച്ചി​രു​ന്നി​ല്ല. സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ൻ​ഒ​സി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.