11 കെ​വി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, January 22, 2021 10:51 PM IST
ക​ട്ട​പ്പ​ന: കൊ​ച്ച​റ​യ്ക്കു സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ക്കി​ടെ തൊഴിലാളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. അ​ണ​ക്ക​ര സു​ൽ​ത്താ​ൻ​ക​ട കാ​ട്ടി​പ്ലാ​ക്ക​ൽ അ​നി​യ​ൻ​കു​ഞ്ഞ് (53) ആ​ണ് മ​രി​ച്ച​ത്.
കൊ​ച്ച​റ​യ്ക്കു സ​മീ​പം കു​പ്പ​ക്ക​ല്ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​ടെ ഇ​രു​ന്പ് ഏ​ണി എ​ടു​ത്തു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ 11 കെ​വി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കൊ​ച്ച​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ണ്ട​ൻ​മേ​ട് പോ​ലീ​സിന്‍റെ മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​ണ​ക്ക​ര ഒ​ലി​വു​മ​ല സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ.മി​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മ​നു, ഷി​ബു, ഷി​ജി.