ഇ​ടു​ക്കി​യു​ടെ വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ഉൗ​ന്ന​ൽ ന​ൽ​കി​യ ബ​ജ​റ്റ്: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, January 22, 2021 10:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ജി​ല്ല​യി​ൽ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ശ്ര​ദ്ധ​പ​തി​പ്പി​ച്ചി​ട്ടു​ള്ള ബ​ജ​റ്റ് ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​വ​കാ​ശ​പ്പെ​ട്ടു. 1000 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന 245 കോ​ടി രൂ​പ​യ്ക്കു പു​റ​മെ​യാ​ണി​ത്.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും കൂ​ടു​ത​ൽ സ്പെ​ഷാ​ലി​റ്റി സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ​ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​സി​ഐ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന് സാ​ധ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഇ​ടു​ക്കി പാ​ക്കേ​ജ് 2021 - 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി പ​ഥ​ത്തി​ലെ​ത്തു​മെ​ന്ന് ബ​ജ​റ്റ് ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. ഇ​ടു​ക്കി​യി​ൽ കാ​ർ​ഷി​ക സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം നാ​ണ്യ​വി​ള ക​ർ​ഷ​ക​ർ​ക്കും ക്ഷീ​ര കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.