ബ​ന്ധു​ക്ക​ൾ വ​രു​മോ? സ്റ്റീ​ഫ​ൻ സ്നേ​ഹ​മ​ന്ദി​ര​ത്തി​ലു​ണ്ട്
Friday, January 22, 2021 10:30 PM IST
ചെ​റു​തോ​ണി: സ്റ്റീ​ഫ​ൻ ബ​ന്ധു​ക്ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 52 വ​യ​സ് തോ​ന്നി​ക്കു​ന്ന സ്റ്റീ​ഫ​ൻ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്. ത​നി​ക്ക് ബ​ന്ധു​ക്ക​ളു​ണ്ടെ​ന്നും ആ​രും ത​ന്നെ നോ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു​മാ​ണ് സ്റ്റീ​ഫ​ൻ പ​റ​യു​ന്ന​ത്. മാ​ന​സി​ക​രോ​ഗ​ത്തി​നു​ള്ള മ​രു​ന്ന് ക​ഴി​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം​ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റു​ള്ള ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ഉ​ണ്ടെ​ങ്കി​ൽ സ്നേ​ഹ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9447463933, 9495510460.