ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ എ​ക്സൈ​സ് ജി​ല്ലാ ഓ​ഫീ​സ്
Friday, January 22, 2021 10:30 PM IST
ചെ​റു​തോ​ണി: എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് കു​യി​ലി​മ​ല​യി​ലെ എ​ക്സൈ​സ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ ​ഉ​ത്ത​ര​വു വാ​ങ്ങി ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ ഓ​ഫീ​സു​ക​ൾ ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റ്റി​ൽ പ​റ​ത്തി​യി​രി​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡി​വി​ഷ​ൻ ഓ​ഫീ​സ് 20-നു​മു​ന്പ് ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ലെ ജി​ല്ലാ ഉ​ന്ന​ത​ർ സ്റ്റേ ​ഉ​ത്ത​ര​വു സ​ന്പാ​ദി​ച്ച​ത്.
എ​ക്സൈ​സ് സ​മു​ച്ച​യ​ത്തി​ന്‍റെ 2970 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള താ​ഴ​ത്തെ നി​ല​യാ​ണ് ഡി​വി​ഷ​ൻ ഓ​ഫീ​സി​നാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സ് റൂ​ഫ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന് ചു​മ​രു​ണ്ടാ​ക്കി സീ​ലിം​ഗ് ന​ട​ത്തി ന​ൽ​കാ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​റി​യി​ച്ചി​രു​ന്നു.
കു​യി​ലി​മ​ല​യി​ലെ എ​ക്സൈ​സ് സ​മു​ച്ച​യ​ത്തി​ൽ ഡി​വി​ഷ​ൻ ഓ​ഫീ​സ്കൂ​ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ലാ ക​ള​ക്ട​റെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ജി​ല്ലാ ഓ​ഫീ​സ് തൊ​ടു​പു​ഴ​യി​ൽ നി​ല​നി​ർ​ത്താ​ൻ നീ​ക്കം ന​ട​ത്തി​യി​രു​ന്ന​ത്. വൈ​ദ്യു​തി മ​ന്തി എം.​എം. മ​ണി​യു​ൾ​പ്പെ​ടെ ഇ​ട​പെ​ട്ടാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് ഓ​ഫീ​സ് മാ​റ്റാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.
ര​ണ്ടു​നി​ല മ​ന്ദി​ര​ത്തി​ൽ മു​ക​ളി​ലെ നി​ല​യി​ൽ എ​ക്സൈ​സ് സ്ക്വാ​ഡ് ഓ​ഫീ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ്, എ​ക്സൈ​സ് ഐ​ബി ഓ​ഫീ​സ് എ​ന്നി​വ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ൽ നാ​ളു​ക​ളാ​യി തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക​യാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി ഡി​വി​ഷ​ൻ ഓ​ഫീ​സ് ഇ​വി​ടേ​ക്ക് മാ​റ്റ​ണ​മെ​ന്ന​റി​യി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി കെ​ട്ടി​ടം പെ​യി​ന്‍റു​ചെ​യ്ത് ഓ​ഫീ​സി​ന് അ​നു​യോ​ജ്യ​മാ​ക്കി. എ​ന്നാ​ൽ, സ്ക്വാ​ഡോ​ഫീ​സ് ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഓ​ഫീ​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ല​മു​ണ്ടാ​യി​ട്ടും ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​യം സ്ക്വാ​ഡോ​ഫീ​സ് താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റാ​ൻ നീ​ക്കം ന​ട​ത്തി.
സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജു ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ ഉ​ദ്യോ​ഗ​സ്ഥ നീ​ക്കം ത​ട​ഞ്ഞു. എ​ക്സൈ​സ് ജി​ല്ലാ ഓ​ഫീ​സ് തൊ​ടു​പു​ഴ​യി​ൽ​നി​ന്നും മാ​റ്റാ​തി​രി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗൂ​ഢ​നീ​ക്ക​ത്തി​നെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റ് ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് ജോ​ർ​ജ് പോ​ൾ പ​റ​ഞ്ഞു.
ക​ള​ക്ട​റു​ടെ​യും മ​ന്ത്രി​യു​ടെ​യും നി​ർ​ദേ​ശം​പോ​ലും അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ ധാ​ർ​ഷ്ഠ്യ​ത്തി​നെ​തി​രെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലും അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.