വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി
Friday, January 22, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ മൂ​ല​വും കോ​വി​ഡ് പ​ട​രു​ന്ന​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ല​ർ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സാ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ച്ച​ന്‍റ്സ് അ​സാ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു പ​രാ​തി ന​ൽ​കി​യ​ത്. കോ​വി​ഡ് പ​ട​രു​ന്നെ​ന്ന പേ​രി​ൽ വ്യാ​പാ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കു​വാ​നു​ള്ള നു​ണ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ചി​ല​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ 20-ന് ​വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്തി​ല്ല എ​ന്നാ​യി​രു​ന്നു ഒ​രു ആ​ക്ഷേ​പം. എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം വ്യാ​പാ​രി​ക​ളു​ടേ​താ​യി​രു​ന്നു. ഇ​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ട​ച്ചി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ സ​മീ​പ​കാ​ല​ത്തെ എ​ല്ലാ കോ​വി​ഡ് കേ​സു​ക​ളും നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണെ​ന്ന് ചി​ല​ർ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലും സ​ഹാ​യ​വും എ​പ്പോ​ഴും വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ർ​ച്ച​ന്‍റ്സ് അ​സാ​സി​യേ​ഷ​ൻ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.