മു​ല്ല​ക്കാ​നം ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Friday, January 22, 2021 10:30 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യു​ടെ മു​ല്ല​ക്കാ​നം ക​പ്പേ​ള​യി​ൽ 18 മു​ത​ൽ ന​ട​ന്നു​വ​രു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, സ​ഹ​വി​കാ​രി ഫാ ​മ​നു മേ​നാം​തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, 4.15-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​വി​നീ​ത് മേ​ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ഉ​മ്മി​ക്കു​ന്നേ​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച.

കൃ​ഷി​യി​ട​ത്തി​ലെ ഹോ​സു​ക​ൾ
ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

ക​ട്ട​പ്പ​ന: കൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹോ​സു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ക​ൽ​തൊ​ട്ടി ക​ണി​യാം​പ​റ​ന്പി​ൽ കെ.​പി. മോ​ഹ​ന​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കു​ഴ​ൽ കി​ണ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹോ​സു​ക​ൾ അ​ട​ക്ക​മാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. സ്വ​ർ​ണ വി​ലാ​സ​ത്തി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം.
രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ൽ പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ഉ​ട​മ​യെ അ​റി​യി​ച്ച​ത്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രു​ന്ന​തി​നാ​ൽ മെ​യി​ൻ റോ​ഡി​ൽ നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ൽ നാ​ലു​ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​യാ​ണ് കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ച്ച​ത്. ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.