തൊ​ടു​പു​ഴ സ​ബ് ആ​ർ​ടി ഓ​ഫീ​സ് ഹ​രി​ത സൗ​ഹൃ​ദ​മാ​യി
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ തൊ​ടു​പു​ഴ സ​ബ് ആ​ർ​ടി​ ഓ​ഫീ​സ് ഹ​രി​ത ഓ​ഫീ​സാ​യി. ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ഥ​മ​ദൃ​ഷ്‌ട്യാ ​ത​ന്നെ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഓ​ഫീ​സി​ൽ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മി​നിസി​വി​ൽ സ്റ്റേ​ഷ​നി​ലെ മി​ക​ച്ച ഹ​രി​ത ഓ​ഫീ​സെ​ന്ന നേ​ട്ട​വും ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​നു ത​ന്നെ. ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്ക​ൽ വ​ഴി പു​റ​ന്ത​ള്ളേ​ണ്ടി വ​രു​ന്ന എ​ല്ലാ​ വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗം ഈ ​ഓ​ഫീ​സി​ൽ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ ഭ​ര​ണി​ക​ളു​ണ്ട്. ച​കി​രി​ച്ചോ​റും ഇ​നോ​ക്കു​ല​വും ചേ​ർ​ത്ത് അ​വ​യെ ന​ല്ല ജൈ​വ​വ​ള​മാ​ക്കു​ക​യും അ​വ പൂ​ച്ചെ​ടി​ക​ൾ​ക്ക് വ​ള​മാ​ക്ക​ക​യും ചെ​യ്യു​ന്നു. പാ​ഴ് വ​സ്തു​ക്ക​ളെ ജൈ​വം, അ​ജൈ​വം, മ​റ്റി​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​കം ശേ​ഖ​രി​ച്ച് ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റു​ന്നു. ദി​വ​സ​വും മൂ​ന്നു നേ​ര​മാ​ണ് ഓ​ഫീ​സും ശു​ചി​മു​റി​ക​ളും വൃ​ത്തി​യാ​ക്കു​ന്ന​ത്. പ്ര​കൃ​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ഓ​ഫീ​സി​ൽ ചെ​റു ചെ​ടി​ക​ളും മ​റ്റും വ​ള​രെ ഭം​ഗി​യാ​യി അ​ല​ങ്ക​രി​ച്ച് പ​രി​പാ​ലി​ച്ചു പോ​രു​ന്നു. ഓ​ഫീ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് തൊ​ടു​പു​ഴ സ​ബ് ആ​ർ​ടി​ഓ​ഫീ​സി​നെ ഹ​രി​ത ഓ​ഫീ​സ് ആ​ക്കി​യ​തെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ന​സീ​ർ പ​റ​ഞ്ഞു.

പു​തു​താ​യി ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​വ​ർ​ക്കും വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സ, സ്ഥാ​പ​ന​ങ്ങ​ളും മ​റ്റു​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.