സേ​നാ​പ​തി ഹ​രി​ശ്രീ പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന് സം​സ്ഥാ​ന പു​ര​സ്കാ​രം
Thursday, January 21, 2021 10:31 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ന​ക​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ശ്രീ പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​നു​ള്ള അ​വാ​ർ​ഡ്.
2017-ൽ ​സേ​നാ​പ​തി കൃ​ഷി​ഭ​വ​നു കീ​ഴി​ൽ സ​മ​ഗ്ര പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 16 ക​ർ​ഷ​ക​ർ ചേ​ർ​ന്നാ​ണ് ക്ല​സ്റ്റ​ർ ആ​രം​ഭി​ച്ച​ത്. അ​ഞ്ച് ഹെ​ക്ട​ർ സ്ഥ​ല​ത്ത് പ​യ​ർ, പാ​വ​ൽ, വ​ഴു​ത​ന, ത​ക്കാ​ളി, മു​ള​ക്, ചീ​ര തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. മ​ഴ​മ​റ​യി​ൽ സാ​ല​ഡ് വെ​ള്ള​രി, ബീ​ൻ​സ് എ​ന്നി​വ​യും കൃ​ഷി​ചെ​യ്തു.
മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി 2019-ൽ ​കൃ​ഷി​വ​കു​പ്പ് എ ​ഗ്രേ​ഡ് ക്ല​സ്റ്റ​റാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. 2020-ൽ 50 ​ട​ണ്ണി​ലേ​റെ പ​ച്ച​ക്ക​റി വി​ള​യി​ച്ച് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യാ​യി നെ​ടു​ങ്ക​ണ്ടം ഫെ​ഡ​റേ​റ്റ​ഡ് മാ​ർ​ക്ക​റ്റി​ലേ​ക്ക് അ​യ​ച്ചു. ഇ​തു​വ​ഴി മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നാ​യി.
ഫെ​ഡ​റേ​റ്റ​ഡ് മാ​ർ​ക്ക​റ്റി​ൽ​നി​ന്നും തേ​ങ്ങ, വെ​ളി​ച്ചെ​ണ്ണ, ക​പ്പ തു​ട​ങ്ങി​യ​വ വാ​ങ്ങി പ്രാ​ദേ​ശി​ക​മാ​യി വി​ൽ​പ​ന ന​ട​ത്തു​ക​വ​ഴി മോ​ശ​മ​ല്ലാ​ത്ത വ​രു​മാ​നം നേ​ടാ​നാ​യി. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ച്ച ക​ഞ്ഞി​ക്കു​ഴി, പ​ഴ​യ​രി​ക്ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്നും കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൈ​നാ​പ്പി​ൾ സം​ഭ​രി​ച്ച് പൈ​നാ​പ്പി​ൾ ച​ല​ഞ്ച് വ​ഴി വി​റ്റ​ഴി​ച്ച​തും ഏ​റെ ശ്ര​ദ്ധ​നേ​ടി​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു.
വി​ഷ​ര​ഹി​ത​മാ​യ ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ വ​ള​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​ത്ത​ന്നെ ഇ​വ​ർ നി​ർ​മി​ക്കു​ക​യാ​ണ്. സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ മു​റ​ക​ൾ, ഫെ​റോ​മോ​ണ്‍ - സോ​ളാ​ർ കെ​ണി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കീ​ട​നി​യ​ന്ത്ര​ണം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്നു​ണ്ട്.
ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശി​വ​ൻ പാ​റേ​ച്ചാ​ലി​ൽ, സാ​ബു വ​ട​ക്കേ​ക്കു​ടി​യി​ൽ എ​ന്നി​വ​രാ​ണ് അ​ത​ത് കാ​ല​യ​ള​വു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.
കൃ​ഷി ഓ​ഫീ​സ​ർ ബെ​റ്റ്സി മെ​റീ​ന ജോ​ണ്‍, കൃ​ഷി​ഭ​വ​നി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സാ​ങ്കേ​തി​ക സ​ഹാ​യ​വും പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​മാ​യി ഒ​പ്പം​നി​ന്ന​തും ഏ​റെ പ്ര​യോ​ജ​നം​ചെ​യ്തു. 5,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.