ദേ​വി​കു​ളം മേ​ഖ​ല​യി​ൽ പ​ട്ട​യ​വി​ഷ​യം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു
Thursday, January 21, 2021 10:31 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ളം മേ​ഖ​ല​യി​ൽ പ​ട്ട​യ​പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ദേ​വി​കു​ളം ലാ​ൻ​ഡ് ആ​ക്‌ഷൻ കൗ​സി​ലി​ന് നാ​ട്ടു​കാ​ർ രൂ​പം​ന​ൽ​കി. 1999 മു​ത​ൽ ദേ​വി​കു​ളം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ റ​വ​ന്യു​വ​കു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും കൈ​വ​ശ രേ​ഖ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യു​ള്ള അ​നു​മ​തി​യും ന​ൽ​കു​ന്നി​ല്ല. കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ൽ ദേ​വി​കു​ളം താ​ലൂ​ക്കി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​ക്‌ഷൻ കൗ​സി​ൽ ദേ​വി​കു​ളം ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​യി​ര​ത്തോ​ളം പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ന് കൈ​മാ​റി. ദേ​വി​കു​ളം മേ​ഖ​ല​യി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ​റാ​ണ്. എ​ന്നാ​ൽ കെ​ഡി​എ​ച്ച് ആ​ക്ടി​ലെ ചി​ല നി​ർ​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വൈ​കു​ന്ന​താ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ത​ട​സ​മാ​യു​ള്ള​തെ​ന്നും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.
റ​വ​ന്യു വ​കു​പ്പി​ൽ​നി​ന്നും മ​റു​പ​ടി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​ണ്‍​വീ​ന​ർ ശ​ര​ത് ച​ന്ദ്ര​ൻ, ചെ​യ​ർ​മാ​ൻ ജെ. ​ബെ​ന്നി, ര​ക്ഷാ​ധി​കാ​രി ബി​ൻ​സി റോ​ബി​ൻ​സ​ൻ, ശ്രീ​മൂ​ലം ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​ഒ. ഷാ​ജി, എം.​വി. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.