ജി​ല്ലാ ഭൂ​ജ​ലവ​കു​പ്പ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഭൂ​ജ​ല വ​കു​പ്പ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. പ​തി​റ്റാ​ണ്ടു​ക​ളാ​യി തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ജി​ല്ലാ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് മ​റ്റു​ജി​ല്ല​ക​ളി​ലെ ഓ​ഫീ​സി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സൂചന.

ജി​ല്ല​യി​ലെ നി​ര​വ​ധി​ക​ർ​ഷ​ക​ർ​ക്ക് ഭൂ​ജ​ല​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു. ​ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന വാ​ഹ​നം(​റി​ഗ്ഗ്) ത​ക​രാ​റി​ലാ​യ​തോ​ടെ ഈ ​വാ​ഹ​നം ക​ണ്ടം ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പറയു​ന്നു.

ത​ക​രാ​റി​ലാ​യ വാ​ഹ​നം മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് 80,000 രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ട​ൻ​ത​ന്നെ ഇ​വ വീ​ണ്ടും ത​ക​രാ​റി​ലാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ഹ​നം ക​ണ്ടം​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ അ​നു​വ​ദി​ച്ച അ​ഞ്ചു​വാ​ഹ​ന​ങ്ങ​ളി​ൾ ഒ​രെ​ണ്ണം ഇ​ടു​ക്കി​ജി​ല്ല​യ്ക്കാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഈ ​വാ​ഹ​നം ല​ഭ്യ​മാ​യി​ട്ടി​ല്ല. തൊ​ടു​പു​ഴ സി​വി​ൽ​സ്റ്റേ​ഷ​നി​ലാ​ണ് ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​വി​ടെ 40-ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ഭൂ​ജ​ല​വ​കു​പ്പ് ഓ​ഫീ​സി​നു കീ​ഴി​ൽ ഒ​ന്നി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു വാ​ഹ​ന​വു​മാ​യി ഇ​ടു​ക്കി ജി​ല്ലാ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ർ​ഷ​ക​ർ​ക്ക് കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ലെ നി​ര​വ​ധി പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു.

പ്ര​തി​വ​ർ​ഷം 100-ഓ​ളം കു​ഴ​ൽ​ക്കി​ണ​റു​ക​ളാ​ണ് നി​ർ​മി​ച്ചു​വ​ന്നി​രു​ന്ന​ത്.
നാ​ളു​ക​ളാ​യി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പു​തി​യ വാ​ഹ​നം അ​നു​വ​ദി​ച്ച് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വ​കു​പ്പി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.