പൈ​പ്പും ടാ​പ്പു​ം റെഡി; പക്ഷേ കു​ടി​വെ​ള്ളമി​ല്ല
Thursday, January 21, 2021 10:10 PM IST
കു​ട​യ​ത്തൂ​ർ: കു​ടി​വെ​ള്ള​മി​ല്ലാ​തെ ഏ​ഴാം​മൈ​ൽ നി​വാ​സി​ക​ൾ. കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​വ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ൾ ഇ​ല്ല. ജ​ല​സ്രോ​ത​സു​ക​ളു​ടെ അ​ഭാ​വം ഏ​റെ​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. ഇ​തി​നാ​യി സ​ർ​വെ ന​ട​ത്തി പൈ​പ്പി​ട്ട് ടാ​പ്പു​ക​ൾ പി​ടി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളമെത്തി​യി​ല്ല. പ​ന്പിം​ഗ് ശേ​ഷി കു​റ​വാ​യ​തി​നാ​ൽ ഏ​ഴാം​മൈ​ൽ ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ല. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ് ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ജ​ൽ​ജീ​വ​ൻ മി​ഷ​നി​ൽ പെ​ടു​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ സ​മീ​പി​ച്ച​പ്പോ​ൾ അ​വ​രി​ൽ നി​ന്നും അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.