പീ​രു​മേ​ട് ര​ണ്ടാം ത​വ​ണ​യും മി​ക​ച്ച ജൈ​വ കാ​ർ​ഷി​ക മ​ണ്ഡ​ലം
Wednesday, January 20, 2021 10:34 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ ര​ണ്ടാം ത​വ​ണ​യും ജൈ​വ കാ​ർ​ഷി​ക നി​യോ​ജ​ക മ​ണ്ഡ​ല​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് പീ​രു​മേ​ട് ഈ ​അ​ർ​ഹ​ത നേ​ടു​ന്ന​ത്. ജൈ​വ പ​ച്ച​ക്ക​റി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​രി​ശു ഭൂ​മി​ക​ൾ വി​ള​നി​ല​മാ​ക്കി.
ഏ​ല​വും ക​രു​മു​ള​കും ജൈ​വ രീ​തി​യി​ൽ പാ​ദി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​തും ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വി​പ​ണി ആ​രം​ഭി​ച്ച​തും അം​ഗീ​കാ​ര​ത്തി​നു പ​രി​ഗ​ണി​ച്ചു. 15 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ർ​ഡ്.
ര​ണ്ടാം വ​ർ​ഷ​വും ഈ ​നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഇ. ​എ​സ.് ബി​ജി​മോ​ൾ എം ​എ​ൽ എ ​അ​റി​യി​ച്ചു.