കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ ബി​ല്ലി​ന് പ​ണം അ​നു​വ​ദി​ച്ചു
Tuesday, January 19, 2021 10:26 PM IST
തൊ​ടു​പു​ഴ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കാ​ഞ്ചി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് 2019 മാ​ർ​ച്ച് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ഭ​ക്ഷ​ണം ന​ൽ​കി​യ​തി​നു​ള്ള ബി​ല്ലി​ന് പ​ഞ്ചാ​യ​ത്ത് പ​ണം ന​ൽ​കി.
കോ​ഴി​മ​ല സ്വ​ദേ​ശി​നി റെ​നി ദി​ലീ​പി​ന്‍റെ പ​രാ​തി​യാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. 2016 -17 വ​ർ​ഷം മു​ത​ൽ കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി വ​രു​ന്ന നി​ർധന രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. കു​ടും​ബ​ശ്രീ കാ​ന്‍റീ​നി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ വ്യ​വ​സ്ഥ.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ച് റെ​നി ദി​ലീ​പു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു.
എ​ന്നാ​ൽ 2018-19 ലെ ​സം​സ്ഥാ​ന ഓ​ഡി​റ്റി​ൽ വ്യ​ക്തി​യി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ടാ​യി. ഉ​ച്ച​ഭ​ക്ഷ​ണം സ്വീ​ക​രി​ക്കു​ന്ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ ബി​പി​എ​ൽ കാ​ർ​ഡ് ശേ​ഖ​രി​ക്ക​ണ​മെ​ന്നും ഓ​ഡി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ ഇ​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് വി​ല​യി​രു​ത്തി.
ഇ​താ​ണ് തു​ക ന​ൽ​കാ​നു​ണ്ടാ​യ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് തു​ക ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു.