ജി​ല്ല​യി​ൽ ഇ​ന്ന​ലെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 626 പേ​ർ
Tuesday, January 19, 2021 10:25 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്ത​ത് 626 പേ​ർ. ഒ​ൻ​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന​ത്. ഇ​ന്ന​ലെ 839 പേ​രാ​ണ് വാ​ക്സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.
എ​ന്നാ​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 213 പേ​ർ​ക്ക് എ​ത്താ​നാ​യി​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​നേ​ഷ​നാ​യി എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്ന ആ​പ്പി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​വും എ​ണ്ണം കു​റ​യാ​ൻ ഇ​ട​യാ​ക്കി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​തു വ​രെ 1430 പേ​രാ​ണ് ജി​ല്ല​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 4153 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കേ​ണ്ട​ത്. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മ​റ്റ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ന് മ​റ്റ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കു​ന്ന ദി​വ​സ​മാ​യ​തി​നാ​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​കി​ല്ല.