പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വു​മാ​യി സോ​ക്ക​ർ സ്കൂ​ൾ
Tuesday, January 19, 2021 10:25 PM IST
തൊ​ടു​പു​ഴ: പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കാ​യി​ക​പ​രി​ശീ​ല​ന സൗ​ക​ര്യ​മൊ​രു​ക്കി തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ൾ. സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ൾ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അത്‌ലറ്റിക്‌സി​ലും, ഫു​ട്ബോ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്. ദേ​ശീ​യ താ​രം അ​ഞ്ജ​ലി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​കും അ​ത്‌ലറ്റിക് പ​രി​ശീ​ല​നം. വ​നി​താ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​രു​ടെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് കാ​ൽ​പ​ന്ത് ക​ളി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ.​ സ​ലിം​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സോ​ക്ക​ർ സ്കൂ​ളി​ൽ ഇ​തു വ​രെ ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി വ​ന്നി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നു പു​റ​മെ അത്‌ലറ്റിക്സി​ലും പു​തി​യ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​നാ​ണ് ഇ​ന്ന് തു​ട​ക്ക​മാ​കു​ന്ന​ത്.
ജി​ല്ല​യി​ലെ ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ നി​ന്നും കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വു കാ​ട്ടു​ന്ന കു​ട്ടി​ക​ൾ​ക്കും ഇ​പ്പോ​ൾ സോ​ക്ക​ർ സ്്കൂ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്നു​ണ്ട്. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​മാ​ലി​യി​ൽ ന​ട​ത്തു​ന്ന കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ട്രൈ​ബ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സോ​ക്ക​ർ സ്കൂ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഇ​വ​രു​ടെ ഭ​ക്ഷ​ണ​വും താ​മ​സ​വും വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യു​ടെ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത് സോ​ക്ക​ർ സ്കൂ​ളാ​ണ്. ഫു​ട്ബോ​ളി​ൽ പ​രി​ശീ​ല​നം തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സോ​ക്ക​ർ സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍.9562783241, 8606364223