ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം​ചെ​യ്തു
Tuesday, January 19, 2021 10:23 PM IST
ചെ​റു​തോ​ണി: ഗ്രീ​ൻ ാലി ​ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (ജി​ഡി​എ​സ്)​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ ത​ടി​യ​ന്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പ​രി​ശീ​ല​ന​ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ഡി​എ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ഗ്രാ​മ​വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫാ. ​റെ​ജി മു​ട്ട​ത്തി​ൽ, ഫാ. ​മി​ഥു​ൻ വ​ലി​യ​പു​ളിം​ചാ​ക്കി​ൽ, ഫാ. ​ജീ​സ് ഐ​ക്ക​ര, ഫാ. ​സി​റി​യ​ക് ഓ​ട്ട​പ്പ​ള്ളി​ൽ, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, ഹൈ​റേ​ഞ്ചി​ലെ സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ൾ, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ഗ്രാ​മ​ത​ല യൂ​ണി​റ്റു പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പ​രി​ശീ​ല​ന​കേ​ന്ദ്രം വി​വി​ധ സ​ർ​ക്കാ​ർ -സ​ർ​ക്കാ​രി​ത​ര പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​റി​യി​ച്ചു.