നെ​ടു​ങ്ക​ണ്ട​ത്തും ജി​യോ ടാ​ഗിം​ഗ് ആ​രം​ഭി​ച്ചു
Tuesday, January 19, 2021 10:23 PM IST
നെ​ടു​ങ്ക​ണ്ടം: യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം കെ ​എ​സ്ആ​ർ​ടി​സി ന​ട​പ്പാ​ക്കു​ന്ന റൂ​ട്ടു​ക​ളു​ടെ ജി​യോ ടാ​ഗിം​ഗ് നെ​ടു​ങ്ക​ണ്ടം കെ ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലും ആ​രം​ഭി​ച്ചു. ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന മൂ​ന്നു സം​ഘ​ങ്ങ​ളാ​ണ് നെ​ടു​ങ്ക​ണ്ടം കെ ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ന്‍റെ പ​രി​ധി​യി​ൽ​വ​രു​ന്ന റൂ​ട്ടു​ക​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ ജി​യോ ടാ​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.
കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ​ല്ലാം ജി​പി​എ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്റ്റോ​പ്പു​ക​ൾ ജി​യോ ടാ​ഗിം​ഗി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ടു​ന്ന റൂ​ട്ടു​ക​ളി​ലെ​യും ഭാ​വി​യി​ൽ ബ​സ് റൂ​ട്ട് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന റോ​ഡു​ക​ളി​ലെ​യും സ്റ്റോ​പ്പു​ക​ൾ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.
വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ശേ​ഷം കെ ​എ​സ്ആ​ർ​ടി​സി പു​റ​ത്തി​റ​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന് താ​ൻ നി​ൽ​ക്കു​ന്ന സ്റ്റോ​പ്പി​ലൂ​ടെ ഏ​തൊ​ക്കെ കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഉ​ണ്ടെ​ന്നും അ​വ ഏ​തു​സ​മ​യം സ്റ്റോ​പ്പി​ൽ എ​ത്തു​മെ​ന്നും അ​റി​യാ​നാ​വും. സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഓ​ട്ട​ത്തി​നി​ടെ ത​ക​രാ​റി​ലാ​വു​ന്ന ബ​സി​നു പ​ക​രം ബ​സ് എ​പ്പോ​ൾ എ​ത്തു​മെ​ന്നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ അ​റി​യാ​നാ​വും. സ​ർ​വീ​സ് ആ​രം​ഭി​ക്ക​ന്നി​ടം മു​ത​ൽ അ​വ​സാ​ന സ്റ്റോ​പ്പു​വ​രെ ബ​സു​ക​ളു​ടെ ത​ത്സ​മ​യ ജി​പി​എ​സ് നി​രീ​ക്ഷ​ണ​ത്തി​നും ആ​പ്പി​ൽ സൗ​ക​ര്യ​മു​ണ്ടാ​വും.
നി​ല​വി​ൽ ഓ​ഫ് ഡ്യൂ​ട്ടി​യി​ലു​ള്ള കെ ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ജി​യോ ടാ​ഗിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി-​ഡാ​ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യാ​ണ് ജീ​വ​ന​ക്കാ​ർ ജി​യോ ടാ​ഗിം​ഗ് ന​ട​ത്തു​ന്ന​ത്. ഓ​രോ​രു​ത്ത​ർ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന ഐ​ഡി ഉ​പ​യോ​ഗി​ച്ച് അ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്ത​ശേ​ഷ​മാ​ണ് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മൊ​ബൈ​ൽ റേ​ഞ്ചു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ അ​താ​ത് സ്റ്റോ​പ്പി​ൽ നി​ന്നു​ത​ന്നെ ജി​യോ ടാ​ഗിം​ഗ് ന​ട​ത്തി വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ അ​പ് ലോ​ഡ് ചെ​യ്യും. റേ​ഞ്ച് ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ളി​ലെ​ത്തി ഓ​ഫ് ലൈ​നാ​യി ജി​യോ ടാ​ഗ് ചെ​യ്ത​ശേ​ഷം റേ​ഞ്ചു​ള്ളി​ട​ത്ത് എ​ത്തി വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യും.
ഒ​രു​ദി​വ​സം ശാ​രാ​ശ​രി 30 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഒ​രു ടീം ​സ​ഞ്ച​രി​ച്ച് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം -ക​ന്പം​മെ​ട്ട്- അ​ണ​ക്ക​ര, നെ​ടു​ങ്ക​ണ്ടം -പു​ളി​യ​ൻ​മ​ല, നെ​ടു​ങ്ക​ണ്ടം -പൂ​പ്പാ​റ, നെ​ടു​ങ്ക​ണ്ടം -രാ​ജാ​ക്കാ​ട്, നെ​ടു​ങ്ക​ണ്ടം -കോ​ന്പ​യാ​ർ -ഉ​ടു​ന്പ​ൻ​ചോ​ല തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലാ​ണ് നി​ല​വി​ൽ ടാ​ഗിം​ഗ് ന​ട​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ള​ട​ക്കം മു​ഴു​വ​ൻ റൂ​ട്ടു​ക​ളി​ലും ജി​യോ ടാ​ഗിം​ഗ് ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം കെ ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.