അവഗണനയുടെ കാടുമൂടി കാഞ്ഞാർ വാ​ട്ട​ർ തീം ​പാ​ർ​ക്ക്...
Monday, January 18, 2021 10:33 PM IST
മൂ​ല​മ​റ്റം: സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ​ത്തി​നും സ​സ്യ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി നി​ർ​മി​ച്ച വാ​ട്ട​ർ തീം ​പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണന മൂ​ലം ന​ശി​ക്കു​ന്നു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കാ​ഞ്ഞാ​റി​ന് സ​മീ​പം നി​ർ​മി​ച്ച വാ​ട്ട​ർ തീം ​പാ​ർ​ക്കാ​ണ് കാ​ടുക​യ​റി ന​ശി​ക്കു​ന്ന​ത്.
ശ​രി​യാ​യ രീ​തി​യി​ൽ പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പാ​ർ​ക്കി​ൽ വ​ച്ചുപി​ടി​പ്പി​ച്ച പൂ​ച്ചെ​ടി​ക​ളും വൃ​ക്ഷ​ങ്ങ​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഇ​ടു​ക്കി​യി​ലേ​ക്കെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​നും വേ​ണ്ടി​യാ​ണ് ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് വ​ഴി​യോ​ര പാ​ർ​ക്ക് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ പാ​ർ​ക്കി​നു​ള്ളി​ൽ വ​ള​ർ​ന്ന കാ​ടും പാ​ഴ് വൃ​ക്ഷ​ങ്ങ​ളും വെ​ട്ടി​മാ​റ്റി ഇ​വി​ടം വൃ​ത്തി​യാ​ക്കാ​നോ പി​ന്നീ​ട് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
ഇ​ടു​ക്കി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ട​ത്താ​വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്കവി​ധ​മാ​ണ് പാ​ർ​ക്ക് രൂ​പ​പ്പെ​ടു​ത്തി​യ​ത്. പാ​ർ​ക്കി​ന്‍റെ സ​മീ​പ​ത്തു നി​ന്നു​ള്ള കു​ട​യ​ത്തൂ​ർ വി​ന്ധ്യ​ന്‍റെ കാ​ഴ്ച ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്. കൂ​ടാ​തെ ജ​ലാ​ശ​യ​വും ആ​സ്വ​ദി​ക്കാ​നാ​വും. വാ​ഹ​ന യാ​ത്ര​ക്കാ​ർ ഇ​ത് വി​ശ്ര​മ കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ക്കി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി റോ​ഡ​രി​കി​ൽ ഇ​രു​ന്പു വേ​ലി​ക​ളും നി​ർ​മി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഈ ​സം​ര​ക്ഷ​ണവേ​ലി പ​ല​യി​ട​ത്തും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തു വ​ഴി ക​ട​ന്നുപോ​കു​ന്ന നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പാ​ർ​ക്കി​ന്‍റെ ബോ​ർ​ഡ് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി വ​രു​ന്പോ​ഴാ​ണ് കാ​ട് ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ൽ ഉ​ദ്യാ​നം കാ​ണു​ന്ന​ത്. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി​തീ​ർ​ത്ത പാ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ അ​ലം​ഭാ​വ​ത്താ​ൽ ന​ശി​ക്കു​ന്ന​ത്. കാ​ടു പി​ടി​ച്ച നി​ല​യി​ലു​ള്ള പാ​ർ​ക്കി​നു​ള്ളി​ലാ​ണ് പ​ല​രും വാ​ഹ​ന​ങ്ങ​ൾ ക​ഴു​കു​ന്ന​ത്.
സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ത്ത​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ക​ഴു​കാ​നു​മാ​ണ് ഇ​പ്പോ​ൾ പാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ള്ള​വ​ർ നാ​ൽ​ക്കാ​ലി​ക​ളേ​യും ഇ​തി​നു​ള്ളി​ൽ കെ​ട്ടി​യി​ടു​ന്നു​ണ്ട്. ഏ​റെ മ​നോ​ഹ​ര​മാ​യി കാ​ത്തുസൂ​ക്ഷി​ക്കേ​ണ്ട വ​ഴി​യോ​ര പാ​ർ​ക്കാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യാ​ൽ ന​ശി​ക്കു​ന്ന​ത്.
സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പാ​ർ​ക്കി​ൽ സ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​വു​മു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ഞ്ഞാ​ർ വാ​ട്ട​ർ തീം ​പാ​ർ​ക്കി​നെ ക​ണ്ടി​രു​ന്ന​തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് പാ​ർ​ക്ക് ആ​ർ​ക്കും പ്ര​യോ​ജ​ന​ക​ര​മ​ല്ലാ​ത്ത നി​ല​യി​ലേ​ക്ക് മാ​റി​യ​ത്.