ബ​ജ​റ്റി​ൽ ഇ​ടു​ക്കി​ക്കു​ള്ള​ത് നൂ​റു രൂ​പ പ​ദ്ധ​തി​ക​ൾ മാ​ത്രം: ​എം.​ജെ.​ ജേ​ക്ക​ബ്
Monday, January 18, 2021 10:33 PM IST
തൊ​ടു​പു​ഴ:​ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ജി​ല്ല​യെ തു​ട​ർ​ച്ച​യാ​യി അ​വ​ഗ​ണി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​
ജി​ല്ല​ക്ക് ല​ഭി​ച്ച​ത് നൂ​റു രൂ​പ പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ.് എ​സ്റ്റി​മേ​റ്റ് തു​ക​യു​ടെ 20 ശ​ത​മാ​നം വ​ക​യി​രു​ത്താ​ത്ത ഒ​രു ജോ​ലി​യും ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്ന​റി​ഞ്ഞു​ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ന്ന​ത്.​ ജി​ല്ല​യു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കാ​ര്യ​മാ​യ യാ​തൊ​രു നി​ർ​ദേ​ശ​ങ്ങ​ളും ബ​ജ​റ്റി​ലി​ല്ല.​
ബ​ജ​റ്റി​ൽ ഫ​ണ്ട് വ​ക​യി​രു​ത്താ​തെ ക​ഴി​ഞ്ഞ ബ​ജ​റ്റ് ച​ർ​ച്ചാവേ​ള​യി​ൽ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച ധ​ന​മ​ന്ത്രി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു.​ ഫ​ണ്ട് വ​ക​യി​രു​ത്താ​തെ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ​ഇ​ത്ത​വ​ണ​യും ഇ​തേ കാ​ര്യം ത​ന്നെ ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.​ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജ് എ​ന്താ​ണെ​ന്നു പോ​ലും ഇ​നി​യും രൂ​പ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഒ​രു രൂ​പ പോ​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​മി​ല്ല.​ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന ഭൂ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്.​ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ​വും കാ​ടി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ബ​ജ​റ്റി​ൽ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​
എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ലും നി​രാ​ശ​പ്പെ​ടു​ത്തി.​ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.​ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ​ക്ക് നൂ​റു​രൂ​പ ടോ​ക്ക​ണ്‍ പ്രൊ​വി​ഷ​ൻ മാ​ത്ര​മാ​ണ് വ​ക​കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.
റോ​ഡു​ക​ളു​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന എ​സ്റ്റി​മേ​റ്റ് തു​ക ബ​ജ​റ്റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത,് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ തു​ക​യാ​ണെ​ന്ന രീ​തി​യി​ൽ എം​എ​ൽ​എ പ്ര​സ്താ​വ​ന​യി​റ​ക്കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ​
തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന കെഎസ് ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ നൂ​റു​രൂ​പ വീ​തം മാ​ത്ര​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ന്നും എ​ന്നാ​ൽ ചി​ല എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്.
മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, അ​ഡ്വ.​ജോ​സ​ഫ് ജോ​ണ്‍, അ​ഡ്വ.​ ജോ​സി ജേ​ക്ക​ബ്, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, ഫി​ലി​പ്പ് ചേ​രി​യി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.