ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ : ജി​ല്ല​യി​ൽ ഇ​ന്ന​ലെ കു​ടു​ങ്ങി​യ​ത് 89 വാ​ഹ​ന​ങ്ങ​ൾ
Monday, January 18, 2021 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നും നീ​ക്കം ചെ​യ്യാ​ത്ത​വ​ർ​ക്കു​ള്ള ന​ട​പ​ടി​യി​ൽ ഇ​ന്ന​ലെ 89 പേ​ർ കു​ടു​ങ്ങി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 117 വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.
മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ​യും ആ​ർ​ടി​ഒ​യു​ടെ​യും കീ​ഴി​ൽ വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ 67 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​മാ​ണ്. ഇ​തി​ൽ 56 കേ​സു​ക​ൾ കൂ​ളിം​ഗ് ഫി​ലിം ഒ​ട്ടി​ച്ച​തി​നും 11 കേ​സു​ക​ൾ ക​ർ​ട്ട​നി​ട്ട് മ​റ​ച്ച​തി​നു​മാ​ണ്. 22 പേ​രെ ഇ​ടു​ക്കി ആ​ർ​ടി​ഒ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി.
കാ​ഴ്ച​മ​റ​യ്ക്കു​ന്ന കൂ​ളിം​ഗ് ഫി​ലി​മു​ക​ളോ ക​ർ​ട്ട​നോ ഉ​ള്ള വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്ന് 1250 രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നൊ​പ്പം ക​ർ​ട്ട​നോ ഫി​ലി​മോ നീ​ക്കി​യ​താ​യി തൊ​ട്ട​ടു​ത്തു​ള്ള ആ​ർ.​ടി.​ഒ ഓ​ഫീ​സി​ലെ​ത്തി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. ര​ണ്ടാ​മ​തും ആ​വ​ർ​ത്തി​ച്ചാ​ൽ റ​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും. നി​രോ​ധ​ന​മ​റി​യാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നു​ക​ളു​മാ​യെ​ത്തി കു​ടു​ങ്ങി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ​ന്പാ​ടും ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന് ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ.​ടി.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​നും അ​റി​യി​ച്ചു.