പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി തു​ലാ​സി​ൽ
Monday, January 18, 2021 10:33 PM IST
തൊ​ടു​പു​ഴ: പ​രീ​ക്ഷാ​ഫ​ലം വൈ​കു​ന്നു. എം​ജി സ​ർ​വ​ക​ലാ​ശാ​ല പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി തു​ലാ​സി​ൽ. 2020 ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ക​ഴി​ഞ്ഞ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​വ​സാ​ന​വ​ർ​ഷ പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് പ​രി​ക്ഷാ ഫ​ലം വൈ​കു​ന്ന​തു മൂ​ലം ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ൽ ആ​യി​രി​ക്കു​ന്ന​ത്.
ഫ​ല​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മെ​ല്ലെ​പ്പോ​ക്കു കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​ന​ത്തി​നും ജോ​ലി​സാ​ധ്യ​ത​യ്ക്കും ആ​ണ് മ​ങ്ങ​ലേ​റ്റി​രി​ക്കു​ന്ന​ത്.
തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള പ​ല കോ​ഴ്സു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി​ക​ൾ ക​ഴി​യു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. 2008-ൽ ​വി​വി​ധ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. 2020-ൽ ​പ​രീ​ക്ഷാഫ​ലം പു​റ​ത്തു വ​ന്ന് പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് ചേ​രു​ക​യോ ജോ​ലി സാ​ധ്യ​ത തേ​ടു​ക​യോ ചെ​യ്യേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​നൊ​ന്നും സാ​ധി​ച്ചി​ട്ടി​ല്ല. ഇ​പ്രാ​വ​ശ്യ​ത്തെ ബി​എ​ഡ്പ്ര​വേ​ശ​നം പി​ജി ഫ​ലം വ​രും മു​ന്പേ ക​ഴി​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ പ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഒ​രു വ​ർ​ഷം ന​ഷ്ടം ആ​കു​ന്ന അ​വ​സ്ഥ​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ല​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ പ​ല കോ​ള​ജു​ക​ളി​ലെ​യും പി​ജി വി​ദ്യാ​ർ​ഥി​ക​ൾ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് യൂ​ണി​വ​ഴ്സി​റ്റി പ​ന്താ​ടു​ന്ന​ത് എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. ജൂ​ണി​ൽ ന​ട​ന്ന ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.