കു​രു​മു​ള​കു ക​ർ​ഷ​ക​രെ ബ​ജ​റ്റി​ൽ അ​വ​ഗ​ണി​ച്ചെ​ന്ന്
Monday, January 18, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ​നി​ന്ന് കു​രു​മു​ള​കി​നേ​യും കു​രു​മു​ള​ക് ക​ർ​ഷ​ക​രേ​യും അ​വ​ഗ​ണി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ല​ത്ത​ക​ർ​ച്ച​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ലി​ല്ല. കു​രു​മു​ള​കി​ന് ത​റ​വി​ല പ്ര​ഖ്യാ​പി​ക്കാ​ത്ത​തും ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ത്ത​തും ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യും ക​ടു​ത്ത വ​ഞ്ച​ന​യു​മാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ അ​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് ഇ​ടു​ക്കി​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ളി​തു​വ​രെ ഒ​രു രൂ​പ​പോ​ലും ഇ​ടു​ക്കി പാ​ക്കേ​ജി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ച​ക ക​സ​ർ​ത്തു​മ​ല്ലാ​തെ മ​റ്റൊ​ന്നും ഇ​ല്ലാ​ത്ത​തും നി​രാ​ശാ​ജ​ന​ക​വു​മാ​യ ബ​ജ​റ്റാ​ണി​തെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ആ​രോ​പി​ച്ചു.
ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, തോ​മ​സ് ജോ​ണ്‍ ക​ടൂ​ത്താ​ഴെ, വി​ൻ​സ് തോ​മ​സ്, ഡെ​യ്സി ജോ​യി, സി​സി​ലി സ​ജി എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബേ​ബി പ​തി​പ്പ​ള്ളി, ഒ.​ടി. ജോ​ണ്‍, ജോ​സ് ടി. ​ആ​ല​പ്പൂ​ത്ര, ജോ​യി ക​ണി​യാം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.