ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി
Monday, January 18, 2021 10:28 PM IST
ഉ​പ്പു​ത​റ: ആ​റു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പീ​രു​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ഏ​ല​പ്പാ​റ സ്വ​ദേ​ശി നോ​ബി​ൾ രാ​ജ​ൻ, അ​ടു​ർ പ​ഴ​കു​ളം സ്വ​ദേ​ശി അം​ജി​ത്ത് എ​ന്നി​വ​രാ​ണ് കു​ട്ടി​ക്കാ​ന​ത്തു വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത്.
ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വി​ഫ്റ്റ് ഡി​സൈ​ർ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന​ത്.
ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ.​ജി. ലാ​ലി​ന്‍റെ​യും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി രാ​ജ്മോ​ഹ​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പീ​രു​മേ​ട് സി​ഐ ശി​വ​കു​മാ​ർ, എ​സ്ഐ ര​തീ​ഷ് ഗോ​പി, അ​ജ്മ​ൽ, മ​ഹേ​ശ്വ​ര​ൻ, സി.​ടി. ജോ​ഷി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.