ശ​ശി​യു​ടെ റോ​ക്ക​റ്റ് സ്റ്റൗ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു
Monday, January 18, 2021 10:28 PM IST
ചെ​റു​തോ​ണി: യാ​ത്രാ​വേ​ള​യി​ൽ​പോ​ലും യ​ഥേ​ഷ്ടം കൊ​ണ്ടു​ന​ട​ന്ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യ അ​ടു​പ്പെ​ന്ന പേ​രി​ൽ പി.​കെ. ശ​ശി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​താ​ണ് റോ​ക്ക​റ്റ് സ്റ്റൗ. ​ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​ണ് ശ​ശി. സൗ​രോ​ർ​ജം​കൊ​ണ്ടും ഈ ​അ​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ശ​ശി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
യാ​ത്ര​ക​ളി​ലും ട്രെ​ക്കിം​ഗു​ക​ളി​ലും ഈ ​അ​ടു​പ്പ് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യെ​ന്ന് ശ​ശി പ​റ​യു​ന്നു.
ഏ​ഴു​കി​ലോ​ഗ്രാം മാ​ത്ര​മേ തൂ​ക്ക​മു​ള്ളൂ​വെ​ന്ന​തി​നാ​ൽ അ​നാ​യാ​സം എ​വി​ടെ​യും കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​മെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
ചെ​റി​യ വി​റ​കു​ക​ഷ​ണ​ങ്ങ​ൾ കൊ​ണ്ടു​മാ​ത്രം പൂ​ർ​ണ ഉ​പ​യോ​ഗം ല​ഭി​ക്കു​ന്ന​താ​ണി​വ. ഏ​തു കാ​ലാ​വ​സ്ഥ​യി​ലും വ​ള​രെ​വേ​ഗം ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ൻ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഈ ​അ​ടു​പ്പു​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്ന് ശ​ശി പ​റ​യു​ന്നു.
യാ​ത്രാ​വേ​ള​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര യാ​ത്ര​ക​ളി​ലും ഒ​പ്പം കൊ​ണ്ടു​പോ​കാം എ​ന്നു​ള്ള​തി​നാ​ൽ​ത​ന്നെ ശ​ശി​യു​ടെ അ​ടു​പ്പി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റി​വ​രി​ക​യാ​ണ്.